Skip to main content

ജനകീയ പങ്കാളിത്ത നെൽകൃഷി റിപ്പോർട്ട് പ്രകാശനം ചെയ്തു

ജില്ലാ ആസൂത്രണ സമിതി ആവിഷ്‌കരിച്ച ജനകീയ പങ്കാളിത്ത നെൽകൃഷി പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് തയാറാക്കിയ ജനകീയ പങ്കാളിത്ത നെൽകൃഷി റിപ്പോർട്ട് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ റിപ്പോർട്ട് ഏറ്റുവാങ്ങി.

നഗരൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങളിലാണ് ജില്ലാ ആസൂത്രണസമിതിയുടെ നൂതന പദ്ധതിയായ ജനകീയ പങ്കാളിത്ത നെൽകൃഷി  നടപ്പാക്കിയത്. പൂർണമായും ശാസ്ത്രീയ രീതിയിൽ ആവശ്യമായ അളവിൽ ഉത്പാദനോപാദികൾ ഉപയോഗിച്ച്, ഉദ്പാദന ക്ഷമത ആറ് ടൺ ആയി ഉയർത്തുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കിയത്.  

കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷിക കോളേജിലെ സാങ്കേതിക വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്ത നെൽകൃഷി പദ്ധതിയിലൂടെ ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിക്കാനായി.

ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു.എസ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി, ജില്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date