Skip to main content
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ട് ജില്ല കളക്ടർക്ക് കൈമാറി

സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ട് ജില്ല കളക്ടർക്ക് കൈമാറി

ആലപ്പുഴ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ നിന്നുള്ള  സഹായത്തിന്റെ ഭാഗമായി  18.35 ലക്ഷം  രൂപ ആലപ്പുഴ ജില്ലയിൽ ചെലവഴിക്കുന്നു.
ആകെ തുകയിൽ 14.89 ലക്ഷം ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിൽ സി.ആർ.ആർ.ടി മെഷീൻ വാങ്ങുന്നതിനും 3.46 ലക്ഷം കണ്ടങ്കേരി ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ്  ചെലവഴിക്കുന്നത്. 
ആദ്യ ഗഡുവായ 9.18 ലക്ഷം രൂപയുടെ ചെക്ക്  ജില്ലാ കളക്ടർ ജോൺ വി സാമുവലിന്  സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി പ്രദീപ് കുമാർ കളക്ടറുടെ ചേംബറിൽ വച്ച് കൈമാറി. 
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ കേരള  റീജിയണൽ മാനേജർ മനീഷ് ബി ആർ, സീനിയർ അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്) രാഗുൽ ധർമ്മരാജ ഡി,   ജില്ലാ നിർമ്മിതി  കേന്ദ്രം പ്രോജക്ട് മാനേജർ പാന്റലിയോൺ കെ ജെ, ഫിനാൻസ് ഓഫീസർ രജിത എം,  ദേവി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശബരീഷ് എസ്, ദേവി വിലാസം സ്‌കൂളിലെ എച്ച്എസ്എസ്ടി (ഗണിതശാസ്ത്രം) ജയകൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date