Skip to main content
നവകേരള സദസ്: അമ്പലപ്പുഴയില്‍ സംഘാടക സമിതി ഓഫീസായി

നവകേരള സദസ്: അമ്പലപ്പുഴയില്‍ സംഘാടക സമിതി ഓഫീസായി

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തില്‍ സംഘാടക സമിതി ഓഫീസ് ആരംഭിച്ചു. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലാണ് സംഘാടക സമിതി ഓഫീസ്. ഡിസംബര്‍ 15-ന് പകല്‍ 2.30-ന് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്.

ഉദ്ഘാടന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ., അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശന്‍, പി.ജി. സൈറസ്, എസ്. ഹാരിസ്, ശോഭ ബാലന്‍, എ.എസ്. സുദര്‍ശനന്‍, മണ്ഡലം കണ്‍വീനര്‍ കെ.എസ്. രാജേഷ്, ബി.ഡി.ഒ. ഹമീദ്കുട്ടി ആശാന്‍, എ. ഓമനക്കുട്ടന്‍, നസീര്‍ സലാം, മുജീബ് റഹ്‌മാന്‍, ജമാല്‍ പള്ളാത്തുരുത്തി, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളിലെ പ്രധമാധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date