Skip to main content

താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: കൊല്ലം ഗവ. വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്‌സ്, സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 

ജി.എന്‍.എം/ബി.എസ് സി നഴ്സിംഗും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് സ്റ്റാഫ് നഴസ് തസ്തികയിലേക്കും എം.എ/എം.എസ് സി സൈക്കോളജിയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. നവംബര്‍ 30-വരെ hr.kerala@hlfppt.org, sihkollam@hlfppt.org എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 7909252751, 8714619966
 

date