Skip to main content

ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരാചരണത്തിന് തുടക്കം

ആലപ്പുഴ: ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ് അധ്യക്ഷയായി. 

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് ആരോഗ്യ സന്ദേശവും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി. പണിക്കര്‍ ബോധവത്ക്കരണ പ്രതിജ്ഞയും ചൊല്ലി. നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, ആശുപത്രി ഏകാരോഗ്യം നോഡല്‍ ഓഫീസര്‍ ഡോ.ബിനോയ്, സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനു വര്‍ഗീസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എം.എം. ഷാനി, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. പാര്‍വ്വതി പ്രസാദ്, കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതന്‍, ടി.പി. ചന്ദ്രന്‍, ഡോ. കാരള്‍പിന്‍ ഹെയ്റോ, ജി. രജനി തുടങ്ങിയവര്‍ പങ്കെടുത്തു. ആന്റി മൈക്രോബിയന്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി വണ്ടാനം ടി.ഡി.എം.സി.യിലെ വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.

date