Skip to main content

നവകേരള സദസ്: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി നെടുമുടി ഗ്രാമപഞ്ചായത്തും ചെമ്പുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പൊങ്ങ എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന ക്യാമ്പ് തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

നവകേരള സദസ് നെടുമുടി ഗ്രാമപഞ്ചായത്ത് സംഘാടക സമിതി ചെയര്‍പേഴ്സണ്‍ യശോദ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസറും നവകേരള സദസ് കുട്ടനാട് നിയോജകമണ്ഡലം സംഘാടക സമിതി കണ്‍വീനറുമായ എ.ഒ അബീന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല സജീവ്, ശ്രീദേവി രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ പി.കെ വിനോദ്, പി.വി. അമ്പിളി, ഡോ. വിനോദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കവിത മോഹന്‍, ഇ.എസ് ശശികുമാര്‍, പി. സാജന്‍, നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി  കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

date