Skip to main content

പി.എല്‍.ഐ./റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ: പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പി.എല്‍.ഐ.)/ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍.പി.എല്‍.ഐ.) ഡയറക്റ്റ് ഏജന്റുമാരെയും, ഫീല്‍ഡ് ഓഫീസര്‍മാരെയും തിരഞ്ഞെടുക്കുന്നതിനായി വാക്ക്- ഇന്‍-  ഇന്റര്‍വ്യൂ നടത്തുന്നു. ആലപ്പുഴ പോസ്റ്റല്‍ ഡിവിഷനു പരിധിയില്‍ വരുന്ന അരൂര്‍, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളില്‍ നിന്നും യോഗ്യരായവര്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. 

പി.എല്‍.ഐ./ ആര്‍.പി.എല്‍.ഐ. ഡയറക്ടര്‍ ഏജന്റ് തസ്തികയിലേക്ക് 18 വയസ് പൂര്‍ത്തിയായതും പത്താം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍ സംരംഭകരായ ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍, അങ്കണവാടി ജീവനക്കാര്‍, മഹിളാ മണ്ഡല്‍ പ്രവര്‍ത്തകര്‍, ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

ഗ്രൂപ്പ് 4/ ഗ്രൂപ്പ് ബി തസ്തികകളില്‍ നിന്ന് ഉള്‍പ്പടെ വിരമിച്ച കേന്ദ്ര/ സംസ്ഥാന ജീവനക്കാര്‍, ഗ്രാമീണ്‍ ഡാക് സേവകര്‍ മുതലായ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്കെതിരെ തീര്‍പ്പാക്കാത്ത ഏതെങ്കിലും ഔദ്യോഗിക/ അച്ചടക്ക അന്വേഷണം ഉണ്ടാകരുത്.

താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിനു രാവിലെ 10 മുതല്‍ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലോ, ഡിസംബര്‍ നാലിനു രാവിലെ 10 മുതല്‍ ചേര്‍ത്തല ഹെഡ് പോസ്റ്റ് ഓഫീസിലോ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുന്ന അവസരത്തില്‍ ഇപ്പോഴുള്ള ഏജന്‍സി റദ്ദാക്കണം.

അഭിമുഖത്തിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി dopli4alappuzha@gmail.com എന്ന വിലാസത്തിലോ 8547680324 എന്ന വാട്ട്‌സാപ്പ് നമ്പറിലോ നവംബര്‍ 28നകം അപേക്ഷയും ബയോഡാറ്റയും നല്‍കണം.

date