Skip to main content
ഭരണഘടന അവബോധ പരിശീലനം നടത്തി

ഭരണഘടന അവബോധ പരിശീലനം നടത്തി

ആലപ്പുഴ: ഭരണഘടന ദിനാഘോഷത്തിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ഭരണഘടന അവബോധ പരിശീലനം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ സി. അലക്‌സ് അധ്യക്ഷത വഹിച്ചു. എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ വി. സുദേശന്‍ മുഖ്യപ്രഭാഷണം നടത്തി. ശുചീകരണ തൊഴിലാളി ആന്റണി വലിയവീട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുത്തു.

ചടങ്ങില്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സി.കെ. ഷിബു, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.സി വിനോദ് കുമാര്‍, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ജിജി അലക്‌സ്, സ്റ്റാഫ് ക്ലബ് സെക്രട്ടറി വൈ.സാംജി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date