Skip to main content

നവകേരള സദസ്സ്  വയലാറിൽ ഫ്ലാഷ് സംഘടിപ്പിച്ചു 

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വയലാർ രാമവർമ്മ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.  48 വിദ്യാർത്ഥികൾ ഫ്ലാഷ്മോബിൽ പങ്കെടുത്തു. വയലാർ പഞ്ചായത്ത് പ്രസിഡൻറ് ഓമന ബാനർജി , വൈസ് പ്രസിഡന്റ്‌  എം. ജി നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കവിത ഷാജി, പ്ലാൻ ക്ലർക്ക്  ജിമേഷ്, പിടിഎ പ്രസിഡന്റ്‌ സലാം, സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date