Skip to main content

സമ്മറി റിവിഷന്‍ 2024: പ്രത്യേക കാമ്പയിന്‍ ഇന്നുമുതൽ നടത്തും

ആലപ്പുഴ: സമ്മറി റിവിഷന്‍ 2024-നോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (25), നാളെ (26), ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ എല്ലാ താലൂക്ക്/വില്ലേജ് തലങ്ങളില്‍ സ്‌പെഷ്യല്‍ കാമ്പയിന്‍ നടത്തും. 17 വയസ് പൂര്‍ത്തിയായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടെത്തി ഹാജരായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം.

വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കല്‍/തെറ്റ് തിരുത്തല്‍/ബൂത്ത് മാറ്റം/ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കാമ്പയിനില്‍ ഉണ്ടാകും. ഡിസംബര്‍ ഒന്‍പത് വരെ ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷ പരിശോധിച്ച് അര്‍ഹരായവരെ 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.

voters.eci.gov.in എന്ന വെബ്‌സെറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. സ്‌പെഷ്യല്‍ കാമ്പയിന്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് എല്ലാ താലൂക്ക്/ വില്ലേജ് ഓഫീസുകളിലും എത്തി വോട്ടര്‍ പട്ടിക പരിശോധിക്കാം. അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടതായി കാണുകയാണെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷയും നല്‍കാം. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള എല്ലാവിധ സംശയ നിവാരണത്തിനും 1950 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.

date