Skip to main content
ജില്ല കേരളോത്സവം അച്ഛന്‍ ഗുരുവായി: ഒന്നാമനായി യദുകൃഷ്ണന്‍

ജില്ല കേരളോത്സവം അച്ഛന്‍ ഗുരുവായി: ഒന്നാമനായി യദുകൃഷ്ണന്‍

ആലപ്പുഴ: പട്ടണക്കാട് നടക്കുന്ന ജില്ല കേരളോത്സവത്തില്‍ തബല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി എസ്. യദുകൃഷ്ണന്‍. തബലിസ്റ്റായ അച്ഛന്‍ കണ്ടമംഗലം തമ്പിയുടെ ശിക്ഷണത്തിലാണ് യദു കൃഷ്ണന്‍ തബല അഭ്യസിക്കുന്നത്. പത്തനംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥിയാണ് കടക്കരപ്പള്ളി സ്വദേശി യദുകൃഷണന്‍. 

കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും യദു എ ഗ്രേഡ് നേടിയിരുന്നു. യദുവിനൊപ്പം നാലാം ക്ലാസുകാരി അനിയത്തി തീര്‍ത്ഥയും തബല പഠിക്കുന്നുണ്ട്. മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ മികച്ച നിലവാരം പുലര്‍ത്തിയെന്ന് മത്സര ശേഷം വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

date