Skip to main content

മെഗാ തൊഴിൽമേള സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിലമ്പൂർ ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് സ്‌കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ സലീം മാട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള 28 സ്വകാര്യ കമ്പനികൾ പങ്കെടുത്തു. അഞ്ഞൂറിൽ പരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 115  പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തു. 210 പേരെ അടുത്ത ഘട്ടം ഇന്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർ കെ.ശൈലേഷ്, എംപ്ലോയ്‌മെന്റ്  ഓഫിസർമാരായ ഷാജി വർഗീസ്, എൻ.ഹേമകുമാരി, സ്‌കൂൾ മാനേജർ ഫാ. ജയ്‌സൻ കുഴിക്കണ്ടത്തിൽ,  പാലൊളി മെഹബൂബ് എന്നിവർ പ്രസംഗിച്ചു.

date