Skip to main content

വോട്ടർ പട്ടിക പുതുക്കൽ യജ്ഞം: വില്ലേജ് തലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും

2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന യോഗ്യരായവരെ ഉൾപെടുത്തികൊണ്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഡിസംബർ ഒമ്പത് വരെ നടക്കും. ഇന്ന് (നവംബർ 26), ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ താലൂക്ക് വില്ലേജ് തലങ്ങളിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കും. വോട്ടർ പട്ടിക പരിശോധിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനും ക്യാമ്പുകൾ പ്രയോജനപ്പെടുത്താം. കൂടാതെ 17 വയസ്സായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യമുണ്ട്.

date