Skip to main content

ഉത്സവ - പെരുന്നാൽ സ്ഥലങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ തുറക്കണം

ആലപ്പുഴ : ഉത്സവ സ്ഥലങ്ങളിലും പെരുന്നാൾ സ്ഥലങ്ങളിലും കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രങ്ങൾ സംഘാടകർ ഒരുക്കണമെന്ന് ജില്ലാതല ചൈൾഡ് പ്രൊട്ടക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. നവംബർ 27 ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ,മുല്ലക്കൽ ചിറപ്പ് , അർതുങ്കൽ പള്ളി പെരുന്നാൽ ഇവിടെയെല്ലാം നിയമം നടപ്പിലാക്കണം. ചിറപ്പ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ കുട്ടികളെ വെച്ച് നടത്തുന്ന കച്ചവടങ്ങളും കായിക അഭ്യാസങ്ങളുക്കുമെതിരെ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. ജനറൽ ആശുപത്രിയോട് ചേർന്ന് ലഹരി മോചന കേന്ദ്രം സ്ഥാപിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അവരുടെ മക്കളുടെ വിദ്യാഭ്യാസ സാഹചര്യം ഉറപ്പ് വരുത്തും. ചെമ്മീൻ പീലിംഗ് ഷെഡ്ഡുകൾ കേന്ദ്രീകരിച്ച് ബാലവേല നടക്കുന്നതായി സമിതി കണ്ടെത്തിയതായി യോഗം അറിയിച്ചു.

ജില്ല പഞ്ചായത്ത് ഹാളിൾ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ലു.സി. ചെയർപേഴ്സൺ ജി. വസന്തകുമാരി അമ്മ, ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ , ജില്ലാ വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, ജെ.ജെ മെമ്പർ എൽ. ഷീല,ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ, ജോ. സെക്രട്ടറി കെ. നാസർ, ചൈൽഡ് ലൈൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൈസ് മോൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date