Skip to main content
ജില്ലാതല കേരളോത്സവം  സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാതല കേരളോത്സവം സമാപിച്ചു.

 

കോട്ടയം: രണ്ട് ദിവസം നീണ്ടുനിന്ന കായിക മത്സരങ്ങൾ കൂടി പൂർത്തിയായതോടെ ജില്ലാതല കേരളോത്സവം സമാപിച്ചു.  കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, പി.കെ. വൈശാഖ്, സംസ്ഥാന യുവജന ക്ഷേമ ബോർഡംഗം സന്തോഷ് കാലാ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു.ഒന്നാം സ്ഥാനം നേടിയ ചങ്ങനാശേരി നഗരസഭയ്ക്കുളള ട്രോഫി നഗരസഭാധ്യക്ഷ ബീന ജോബിയും വൈസ് ചെയർപേഴ്സൺ മാത്യൂസ് ജോർജ്ജും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രിയ രാജേഷും ചേർന്ന് ഏറ്റുവാങ്ങി.

 

date