Skip to main content

ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി നവകേരള സദസ്സിന് ജില്ലയിൽ ഉജ്ജ്വല പരിസമാപ്തി

 

സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയിൽ പരിസമാപ്തി. നവകേരള സദസ്സിന്റെ ജില്ലയിലെ അവസാന പര്യടന കേന്ദ്രമായ ബേപ്പൂരിന്റെ ഹൃദയ വായ്പ്പേറ്റുവാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി 
മലപ്പുറത്തിന്റെ മണ്ണിലേക്ക് .
  കാൽ ലക്ഷത്തിൽപ്പരം ജനങ്ങളാണ് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിനകത്തും വഴിയോരങ്ങളിലുമായി പ്രിയപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നത്.

ആദ്യം ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയത് മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻ കുട്ടി, കെ രാജൻ തുടങ്ങിയവരായിരുന്നു. തുടർന്ന് 7.30 ഓടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്കെത്തി. ജനങ്ങൾ നിറഞ്ഞ കരഘോഷത്തോടെയാണ് അഭിവാദനം ചെയ്തത്.

ജില്ലയിൽ നാദാപുരം മണ്ഡലത്തിൽ നിന്നുമാണ് നവകേരള സദസ്സ് ആരംഭിച്ചത്. ഓരോ മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനായി എത്തിയിരുന്നത്. ജില്ലയിലെ പ്രഭാത യോഗങ്ങളിൽ മന്ത്രിസഭായൊട്ടാകെ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചാണ് ഓരോ ദിവസവും നവകേരള സദസ്സ് തുടങ്ങിയിരുന്നത്. എല്ലാ മണ്ഡലങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ച് പൊതുജനങ്ങളിൽ നിന്നും നിവേദനങ്ങളും സ്വീകരിച്ചിരുന്നു. മൂന്നു ദിവസം നീണ്ട ജില്ലയിലെ പര്യടനങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് തൊട്ടടുത്ത ജില്ലയിലേക്ക് നീങ്ങി.

date