Skip to main content

ഇന്ത്യയിൽ ആകെ കൊടുക്കുന്ന സൗജന്യ ചികിത്സയിൽ 15 ശതമാനവും കേരളത്തിൽ - മന്ത്രി കെ.എൻ ബാലഗോപാൽ

 

ഇന്ത്യയിൽ ആകെ കൊടുക്കുന്ന സൗജന്യ ചികിത്സയിൽ 15 ശതമാനവും നൽകുന്നത് കേരളത്തിലാണെന്ന് ധനകാര്യ വകുപ്പ്  മന്ത്രി കെ.എൻ ബാലഗോപാൽ. ബേപ്പൂർ മണ്ഡല തല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

0.5 ശതമാനം ആളുകളാണ് കേരളത്തിൽ
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കി വരുന്നു. കൂടാതെ ഏറ്റവും സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലൂടെ കേരളം മാതൃക സൃഷ്ടിക്കുകയാണ്. 

സ്കൂളുകൾ, കേളേജുകൾ, ആശുപത്രികൾ എന്നിവയുടെ ഭൗതിക സാഹചര്യ നിലവാരം വർധിപ്പിച്ചു. 40,000 ഹൈടെക് ക്ലാസ് മുറികളാണ് കേരളത്തിൽ നിർമ്മിച്ചതെന്നും മന്ത്രി പറഞ്ഞു.

date