Skip to main content

ഏഴ് വർഷത്തിനുള്ളിൽ 57603.44 കോടി രൂപ പെൻഷനായി വിതരണം ചെയ്തു: മന്ത്രി കെ രാജൻ

 

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 57603.44 കോടി രൂപ പെൻഷനായി വിതരണം ചെയ്തുവെന്ന്  റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. 2016ൽ അധികാരത്തിൽ വന്നതിന് ശേഷം സാമൂഹിക പെൻഷൻ 600 രൂപയിൽ നിന്ന് ഉയർത്തി 1600 രൂപയാക്കി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. 

2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കേരളം അതിദരിദ്ര കുടുംബങ്ങളുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സർക്കാരിന് ഒപ്പമാണ് ജനങ്ങൾ എന്നതിന്റെ തെളിവാണ് ഓരോ നവകേരള സദസ്സിനും എത്തുന്ന മനുഷ്യ സാഗരമെന്ന് മന്ത്രി പറഞ്ഞു.

date