Skip to main content

കോഴിക്കോട് നോർത്ത്, സൗത്ത് നവകേരള സദസ്സ്: ലഭിച്ചത് 3775 നിവേദനങ്ങൾ

 

കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3775 നിവേദനങ്ങൾ. കോഴിക്കോട് സൗത്തിൽ 1517, നോർത്തിൽ 2258 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്. ഉച്ചക്ക് രണ്ട് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.

40 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവര്‍ക്ക് നിവേദനങ്ങൾ നല്‍കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും.

date