Skip to main content

ക്യാ ഹുവാ തേരാ വാദാ..... മന്ത്രിയും പാടി കരഘോഷം മുഴക്കി ജനങ്ങൾ

 

ക്യാ ഹുവാ തേരാ വാദാ.. ഗായകർക്കൊപ്പം ഏറ്റുപ്പാടി മന്ത്രിയും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനം പാടി കാണികളുടെ കയ്യടി നേടിയത്. വേദിയിൽ ഗാനസദസ്സ് അവതരിപ്പിക്കുകയായിരുന്ന പ്രശസ്ത പിന്നണി ഗായകൻ നിഷാദ് കോഴിക്കോടിന്റെ ഗാനാലാപനത്തിൽ അലിഞ്ഞുചേർന്നു നിൽക്കുകയായിരുന്ന മന്ത്രി  ഗായകനൊപ്പം ചേർന്ന് പാടുകയായിരുന്നു. എലത്തൂർ മണ്ഡലം നവകേരള സദസ്സിനായി നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെത്തിയവരാണ് അപ്രതീക്ഷിതമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. എസ് പി ബാലസുബ്രമണ്യം പാടിയ തേരെ മേരെ ബീച്ച് മേം എന്ന ഹിന്ദി ഗാനവും മന്ത്രി ഏറ്റുപാടിയതോടെ ജനങ്ങളാകെ ആവേശത്തിമർപ്പിലായി. 

നവകേരള സദസിന്റെ ഭാഗമായാണ് ഗാനസദസ്സ് ഒരുക്കിയത്. മലയാളം, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിയ ഗാനസദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. നവകേരള സദസിനായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി ഉച്ചയ്ക്ക് മുതൽ തന്നെ ജനങ്ങൾ എത്തിതുടങ്ങിയിരുന്നു.

date