Skip to main content

റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

 

റേഷൻ കടകളുടെ മുഖച്ഛായ മാറ്റാൻ സാധിച്ചതായി 
ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കോഴിക്കോട് നോർത്ത് , സൗത്ത് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടികളുടെ വികസന പ്രവർത്തനങ്ങൾക്ക് പുറമെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും വിവിധ പദ്ധതികളാണ് സർക്കാർ നടത്തിയത്. വിശപ്പുരഹിത കേരളം സൃഷ്ടിക്കാൻ സർക്കാർ സ്വീകരിച്ച വിവിധ പദ്ധതികൾ പൊതുവിതരണ രംഗത്തെ ഏറ്റവും മികച്ചതാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടര വർഷക്കാലം കൊണ്ട് പൊതുവിതരണ മേഖലയിൽ വിജയകരമായ പ്രവർത്തനങ്ങളാണ് സർക്കാർ കൊണ്ടുവന്നത്. 
റേഷൻ കാർഡില്ലാത്ത അതി ദാരിദ്ര കുടുംബങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പു വരുത്താൻ സാധിച്ചു.
കാർഡില്ലാത്ത കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചു.
 ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാൻ സാധിച്ചതുൾപ്പടെ പൊതുവിതരണ രംഗത്ത് ഒട്ടെറെ മാറ്റങ്ങളാണ് സാധ്യമാക്കിയത്. 
പ്രകടന പത്രികയുടെ പോഗ്രസ് വിലയിരുത്തിയാണ് ഈ സർക്കാറിനെ ജനങ്ങൾ രണ്ടാമതും അധികാരത്തിലേറ്റിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date