Skip to main content

വികസന രംഗത്ത് ലോകം ഉറ്റുനോക്കുന്ന സംസ്ഥാനമായി കേരളം മാറി - മന്ത്രി വി എൻ വാസവൻ

 

വികസന രംഗത്ത് ലോകം ഉറ്റുനോക്കുന്ന സംസ്ഥാനമായി കേരളം മാറിയതായി സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നന്മണ്ട ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന എലത്തൂർ നിയോജക മണ്ഡല നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സുസ്ഥിര വികസനം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയിൽ കേരളം ഒന്നാം സ്ഥാനത്താണ്. പൊതുജനാരോഗ്യരംഗം ആഗോളമാതൃകയായി ഉയർത്തപ്പെട്ടു. മുൻ സർക്കാർ നൽകാനുള്ളതുൾപ്പെടെയുള്ള പെൻഷൻ കുടിശ്ശിക ഈ സർക്കാർ നൽകി. ഇത്തരം ക്ഷേമ പ്രവർത്തനത്തിലും കേരളം ഒന്നാമതായി. ഭവന നിർമ്മാണ രംഗത്ത് 3,56, 100 പരം വീടുകൾ നിർമ്മിച്ചു നൽകി. വ്യവസായ രംഗത്തും വലിയ മാറ്റം സാധ്യമായി. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. അതുവഴി മൂന്ന് ലക്ഷത്തോളം തൊഴിൽ സൃഷ്ടിക്കുവാനും സാധിച്ചു. കേരളത്തിൽ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പെടുത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചു. ഇന്നോവഷൻ സെന്ററുകൾ സ്ഥാപിച്ചു. നാളെകളിലെ കേരളത്തിലെ ചെറുപ്പക്കാർ തൊഴിൽ അന്വേഷകരല്ലാതെ തൊഴിൽദായകരായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഗെയിൽ, ദേശീയപാത വികസനം എന്നിവ ഏറ്റെടുത്തു പൂർത്തിയാക്കിയ സർക്കാരാണിത്. എല്ലാവർക്കും ഇന്റർനെറ്റ് എന്ന സ്വപ്ന പദ്ധതിയായ കെ ഫോൺ ഈ സർക്കാർ യാഥാർത്ഥ്യമാക്കി.  20 ലക്ഷം ബി.പി എൽ കുടുബങ്ങൾ അതിൻ്റെ ഗുണഭോക്താക്കളായി മാറുമെന്ന് മന്ത്രി പറഞ്ഞു.

date