Skip to main content

57,634 കോടി രൂപ ക്ഷേമ പെൻഷനായി നൽകാൻ സർക്കാരിന് സാധിച്ചു: മന്ത്രി എം ബി രാജേഷ്

 

കഴിഞ്ഞ രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് 57,634 കോടി രൂപ 64 ലക്ഷം ജനങ്ങൾക്ക് ക്ഷേമ പെൻഷനായി നൽകാൻ സർക്കാരിന് സാധിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന് അഭിവാദ്യമർപ്പിച്ച് ഫ്രീഡം സ്ക്വയറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമാനതകളില്ലാത്ത സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ 3,56,108 വീടുകൾ നിർമ്മിച്ച് നൽകി. തൊഴിലുറപ്പ് മേഖലയിൽ സോഷ്യൽ ഓഡിറ്റ് 100 ശതമാനം പൂർത്തിയാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമാണെന്നും മന്ത്രി പറഞ്ഞു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ജലപാത എന്നിവയുടെ നിർമ്മാണവും അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2025 ഓടെ ഇവയുടെ നിർമ്മാണം പൂർത്തിയാവും. കിഫ്‌ബി മുഖേന 86000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

date