Skip to main content

മഴയിലും ആവേശം ചോരാതെ ജനമഹാസാഗരം

 

മഴയിലും ആവേശം ചോരാതെ ഏലത്തൂർ മണ്ഡലതല നവകേരള സദസ്സ്. ശക്തമായി പെയ്തിറങ്ങിയ മഴയെ വകവെയ്ക്കാതെ പതിനായിരങ്ങളാണ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ കൂറ്റൻ പവലിയനിലേക്ക് എത്തിയത്. ഉച്ചമുതൽ തന്നെ ജനങ്ങൾ പവലിയനിലേക്ക് എത്തിത്തുടങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ സംഘമായാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായെത്തിയത്. നവകേരളത്തിനായി സർക്കാരിനൊപ്പം അവരും കെെകോർക്കുമെന്നതിന്റെ ഉറപ്പായി സ്കൂൾ ഗ്രൗണ്ടിലെ ജനമഹാസാഗരം.

ചെണ്ടവാദ്യം, ബാൻഡ് സംഘം, തെയ്യം കലാരൂപം എന്നിവയുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റത്. റോഡിൽനിന്നും ജനപ്രവാഹത്തിനു നടുവിലൂടെ കടന്നുവന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഹർഷാരവത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. സർക്കാരിന്റെ വികസന നേട്ടങ്ങളെകുറിച്ചുള്ള ഓരോ വാക്കുകളും സസൂക്ഷ്മം അവർ ശ്രവിച്ചിരുന്നു. മന്ത്രിമാർക്കൊപ്പം സെൽഫിയെടുത്താണ് പലരും മടങ്ങിയത്.

date