Skip to main content

സർക്കാർ സ്കൂളുകളുടെ മുഖം മാറ്റാൻ സാധിച്ചു : മന്ത്രി പി പ്രസാദ്

 

2016 മുതൽ സർക്കാർ സ്കൂളുകളുടെ മുഖം മാറ്റാൻ സാധിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് . ബാലുശ്ശേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011 മുതൽ 2016 വരെ സ്കൂളുകളുടെ വികസനത്തിന് 44 കോടി രൂപയാണ് മാറ്റിവെച്ചതെങ്കിൽ ഒന്നാം പിണറായി സർക്കാർ സ്കൂളുകളുടെ വികസനത്തിന് മാറ്റിവെച്ചത് 2816 കോടിരൂപയാണ്. സമാനതകളില്ലാത്ത പ്രവർത്തനമാണ് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്രം ഇല്ലാതാക്കാനുള്ള  തീരുമാനമാണ് രണ്ടാം പിണറായി സർക്കാറിന്റെ പ്രധാന തീരുമാനം. 
 2025 നവംബറിൽ കേരളപ്പിറവി ദിനത്തോടെ ഇന്ത്യക്കും ലോകത്തിനും മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

date