Post Category
ബാലുശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 5,452 നിവേദനങ്ങൾ
പൊതുജനങ്ങൾക്കായി ബാലുശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 5,452 നിവേദനങ്ങൾ. ബാലുശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കൗണ്ടറുകളിൽ രാവിലെ മുതൽ തന്നെ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.
നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഹെല്പ് ഡെസ്ക്കുകൾ ഉൾപ്പടെ ആകെ 20 കൗണ്ടറുകളാണ് സ്കൂളിൽ ഒരുക്കിയത്. 165 ഓളം ജീവനക്കാരാണ് നിവേദനങ്ങൾ സ്വീകരിക്കാനായി വിവിധ കൗണ്ടറുകളിലായി ഉണ്ടായിരുന്നത്.
date
- Log in to post comments