Skip to main content

അംശകച്ചേരി -ചെറുകുളം റോഡ് ഭൂമി ഏറ്റെടുക്കലിന് 25 കോടി രൂപ അനുവദിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ

അംശകച്ചേരി -ചെറുകുളം റോഡിൻ്റെ   ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 25 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ എലത്തൂർ നവ കേരള സദസ്സിൽ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന പദ്ധതികൾ പലതും യാഥാർത്ഥ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ പാതയിലൂടെ മുന്നോട്ടു പോകുന്ന  നവകേരള മഹാസംഗമമാണിതെന്നും മന്ത്രി പറഞ്ഞു.

ഭരണനിർവഹണ രംഗത്ത് പുതിയ മാതൃകകൾ സൃഷ്ടിച്ച്‌ ജനകീയ സർക്കാർ മുന്നേറുകയാണ്. വാക്കുകളിലൂടെയല്ല പ്രവർത്തിയിലൂടെയാണ് ഈ മുന്നേറ്റം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. റോഡുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ മാത്രമല്ല എല്ലാ രംഗങ്ങളിലും എണ്ണിയാൽ തീരാത്ത വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടക്കുകയാണ്. അസാധ്യമാണെന്ന് കരുതിയ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയാണ് സർക്കാർ. ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകണം. ഇതിനെല്ലാം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് നവ കേരള സദസ്സുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

date