Post Category
മേളപ്പെരുമയയോടെ ബാലുശ്ശേരി നവകേരള സദസ്സിന്റെ കലാപരിപാടികൾ മേളപ്പെരുമയയോടെ ബാലുശ്ശേരി നവകേരള സദസ്സിന്റെ കലാപരിപാടികൾ
40 ഓളം വാദ്യകലാകാരന്മാർ ഒന്നിച്ച് കൊട്ടിക്കയറിയപ്പോൾ ബാലുശ്ശേരി നവകേരള സദസ്സിന് അത് വേറിട്ട അനുഭവമായി. പതിനായിരങ്ങളാണ് ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിനെത്തിയത്. നന്മണ്ട എ കെ ബ്രദേഴ്സ് എന്ന സംഘമാണ് മേളപ്പെരുമയിൽ കൊട്ടിക്കയറിയത്.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും സംഘവും അവതരിപ്പിച്ച യോഗ നൃത്തം വേറിട്ട അനുഭവമായി. കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പരിചമുട്ട് കളി, ഭാരതനാട്യം തുടങ്ങിയ കലാപ്രകടനങ്ങളും വേദിയിലെത്തി. കൊച്ചുകൂട്ടുകാർ അവതരിപ്പിച്ച ദഫ്മുട്ടോട് കൂടിയാണ് കലാപരിപാടികൾ അവസാനിച്ചത്.
date
- Log in to post comments