Skip to main content

സംസ്ഥാനത്ത് 62 ലക്ഷം പേർക്ക് സർക്കാർ പെൻഷൻ നൽകുന്നു - മന്ത്രി കെ എൻ ബാലഗോപാൽ

 

സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് സർക്കാർ പെൻഷൻ നൽകുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ സർക്കാറുകളുടെ കണക്കുകളുടെ ഇരട്ടിയോളം വരും ഇതെന്നും മന്ത്രി പറഞ്ഞു. 

മെഡിക്കൻ കോളേജ്, താലൂക്ക് ആശുപത്രി, പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവയുടെ അടിസ്ഥാന തല വികസനവും, എയർപോർട്ട്, തുറമുഖം എന്നിവയിൽ ഉണ്ടായ വികസനങ്ങളും നിശ്ചയദാർഢ്യമുള്ള ഒരു സർക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 

നവകേരള സദസ്സ് കേരളത്തിന്റെ ഇതുവരെയുള്ള അനുഭവങ്ങൾ തിരിഞ്ഞു നോക്കി നിലവിലുള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങളുമായി ചർച്ച ചെയ്ത് ഭാവി കേരളം കെട്ടിപ്പെടുക്കുവാനുള്ള വലിയ ഒരു പ്രക്രിയയാണ്. 

നൂറിൽ അൻപത് പേർ ദാരിദ്യം അനുഭവിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ കേരളത്തിൽ നൂറിൽ രണ്ട് പേർ മാത്രമാണ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളത്.  കേരളത്തിൽ 98 ശതമാനം പേർക്കും ശുചിമുറി സൗകര്യങ്ങളുമുണ്ട്. ഇത്തരത്തിൽ ഏത് മേഖലയിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചത് ഏഴു വർഷക്കാലം ഭരിച്ച പിണറായി സർക്കാരിന്റെ അക്ഷീണ പ്രവർത്തനങ്ങൾക്കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന മേഖലയിലുണ്ടായ വികസനം എന്ന നിലയിൽ എടുത്തു കാണിക്കേണ്ട ഒന്നാണ് ദേശീയ പാത 66ന്റെ നിർമ്മാണ പ്രവൃത്തി. ദേശീയ പാത വികസനത്തിന് 6500 കോടി രൂപയോളം രൂപ സ്ഥലം ഏറ്റെടുപ്പിനായി നീക്കിവെയ്ക്കുകയും ചെയ്തു. കോഴിക്കോട് മുതൽ പാലക്കാട് വരെ വരാൻ പോകുന്ന ഗ്രീൻ ഫീൽഡ് റോഡ് മലബാർ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും കോഴിക്കോടിന്റെ വ്യവസായിക മേഖലക്ക് വലിയ പുരോഗതിയുണ്ടകുമെന്നും മന്ത്രി പറഞ്ഞു.

date