Skip to main content

ഇത് ജനങ്ങളെ നെഞ്ചോട് ചേർത്ത സർക്കാർ : മന്ത്രി ആന്റണി രാജു

 

കേരളത്തിലെ ജനങ്ങളെ നെഞ്ചോട് ചേർത്ത  സർക്കാരാണിതെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് മഹാമാരി, നിപ, പ്രളയം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചു. ഒന്നാം പിണറായി സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ 7633 കോടി രൂപയാണ് ജനങ്ങളുടെ കൈകളിലേക്ക് ലഭ്യമാക്കിയത്. ജനങ്ങളെ മഴയും വെയിലത്തും നിർത്താതെ അർഹതപ്പെട്ടവർക്ക് സഹായം ഒരു മാസത്തിനകം ലഭ്യമാക്കാൻ സർക്കാരിനു സാധിച്ചതായി മന്ത്രി പറഞ്ഞു.

എല്ലാ താലൂക്കുകളിലും കരുതലും കൈത്താങ്ങും അദാലാത്തുകൾ വഴി ജനങ്ങളിൽ നിന്നു സ്വീകരിച്ച 76651 അപേക്ഷകളിൽ 69413 അപേക്ഷകളിൽ രണ്ടാം പിണറായി സർക്കാർ തീർപ്പുകൽപ്പിച്ചു. മലയോര മേഖലയുടെ പ്രശ്നം മനസിലാക്കാൻ 43 മണ്ഡലങ്ങളിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വനസദസ്സും തീരദേശ മേഖലയുടെ പ്രശ്നം മനസിലാക്കാൻ 47 മണ്ഡലങ്ങളിൽ തീരദേശ സദസ്സും സംഘടിപ്പിച്ചു. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ ആധ്യക്ഷതയിൽ മേഖലാതല അവലോകന യോഗങ്ങൾ ചേരുക വഴി ജനക്ഷേമ പ്രശ്നങ്ങളിൽ സർക്കാരിന്റെ നേരിട്ട് ഇടപെടൽ സാധ്യമാക്കിയതായും മന്ത്രി പറഞ്ഞു

ഏഴു വർഷ ഭരണ കാലയളവിലായി 9796.29 കോടി രൂപ സർക്കാർ കെ എസ് അർ ടി സി ക്കു നൽകി.ഈ സർക്കാർ വന്നതിനു ശേഷം കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പാക്കി. ഗ്രാമ വണ്ടി പദ്ധതിയിലൂടെ സാധാരണ ജനങ്ങൾക്ക് യാത്ര സൗകര്യം സാധ്യമാക്കി. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് വഴി കേരളത്തില്‍ അപകടമരണ നിരക്ക് കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

date