Skip to main content

സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബറിൽ കണ്ണൂരിലാണ്  മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15000 രൂപ, 10000 രൂപ, 5000 രൂപ വീതം ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയിലിലോ വികാസ് ഭവനിലെ കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 10. ഫോൺ: 8086987262, 0471-2308630.

date