Skip to main content

ദീപ്തി ബ്രെയില്‍ സാക്ഷരത* *ജില്ലാതല സര്‍വ്വേ ഉദ്ഘാടനം*

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ദീപ്തി ബ്രെയില്‍ സാക്ഷരത സര്‍വ്വേ ജില്ലയില്‍ (ഇന്ന്) ചൊവ്വാഴ്ച തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഫെഡറേഷന്‍ ഒ#ാഫ് ദി ബ്ലൈന്‍ഡ് ഭാരവാഹികള്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date