Skip to main content

വികലാംഗർക്ക് സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള വികലാംഗ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർക്കായി  സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയിലേക്ക് ഒരു നിശ്ചിത തുക അനുവദിക്കും. മഞ്ചേരി കച്ചേരിപ്പടിയിലുള്ള എൽ.ബി.എസ് ഉപകേന്ദ്രത്തിലാണ്് കോഴ്സുകൾ നടത്തുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവർ  വൈകല്യം തെളിയിക്കുന്നതുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ഉപകന്ദ്രവുമായി നേരിട്ടോ, 0483-2764674 എ നമ്പറിലോ  ബന്ധപ്പെടുക.

date