Skip to main content

പ്രസംഗ മത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവ ജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയിൽ ഐഡിയിലോ, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ പി.എം.ജി തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്:  8086987262, 04712308630.

date