Skip to main content

നവകേരള സദസ്സ് ഇന്ന് നാല് മണ്ഡലങ്ങളിൽ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സ് ഇന്ന് (നവംബർ 28) മലപ്പുറം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ നടക്കും. രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സ് നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കൽ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയൂർവേദ കോളേജ് ഗ്രൗണ്ടിലും നടക്കും.

 

date