Skip to main content

അറിയിപ്പുകൾ 

 

പ്രസംഗമത്സരം 

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ മാസം കണ്ണൂരിൽ വെച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ ,നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി : 2023 ഡിസംബർ 10.  ഫോൺ : 8086987262, 0471-2308630

നൂതനാശയദാതാക്കൾക്ക് അവസരം 

സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഒരു പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ആശയമോ അല്ലെങ്കിൽ പ്രശ്‌നപരിഹാരമോ തന്നെ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ ആർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. https://oloi.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- +91-9061922888.

date