Skip to main content

നവകേരള സദസ്സ് നാടിനു വേണ്ടി: മന്ത്രി കെ.കൃഷ്ണൻ കുട്ടി

 കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് പിണറായി വിജയൻ സർക്കാർ  സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി.  നവകേരള സദസ്സ്  നാടിന് വേണ്ടിയുള്ളതാണെന്നും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം വിവിധ വികസന പദ്ധതികൾക്കായുള്ള വിഹിതം ബോധപൂർവ്വം കുറക്കുകയാണ്.  കേന്ദ്ര വിഹിതത്തിൽ ഭീമമായ കുറവാണ് ഉണ്ടായത്. കാർഷിക മേഖലയിൽ ബജറ്റ് വിഹിതത്തിൽ 7468 കോടിയുടെ കുറവുണ്ടായി. കൃഷിക്കാരെ ഇതു കാര്യമായി ബാധിക്കും. ഗ്രാമവികസന വിഹിതത്തിൽ 32418 കോടിയുടെയും തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 38000 കോടിയുടെ കുറവാണുണ്ടായത്. ഇതൊക്കെ ബോധപൂർവമായാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 

date