Skip to main content

തിരൂരങ്ങാടി നവകേരള സദസ്സ്: എന്തിനും സജ്ജമായി ആരോഗ്യ വകുപ്പ് കൂടെയുണ്ട്

നവകേരള സദസ്സിന്റെ തുടക്കം മുതൽ അവസാനം വരെ എന്തിനും തയ്യാറായി ആരോഗ്യവകുപ്പ് കൂടെ തന്നെ ഉണ്ടായിരുന്നു. തിരൂരങ്ങാടി നിയോജകമണ്ഡലം നവകേരള സദസ്സ് നടക്കുന്ന പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലാണ് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്. നെടുവ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വാസുദേവന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. രണ്ട് ഡോക്ടർമാരും നാല് നഴ്‌സ്, രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാരും, മെഡിക്കൽ ഇൻസ്‌പെക്ടർ, മെഡിക്കൽ സൂപ്പർവൈസർ അടങ്ങിയതാണ് മെഡിക്കൽ സംഘം.  സദസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാ മെഡിക്കൽ സേവനങ്ങൾ നൽകാനും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സാധിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട മരുന്നുകളും ഫെസ്റ്റ് എയ്ഡ് സംവിധാനങ്ങളുമായി പരിപാടി തുടങ്ങുന്നതിനു മുമ്പ് തന്നെ നിറസാന്നിധ്യമായി ആരോഗ്യവകുപ്പ്. മാത്രമല്ല, ഒരു വിളിക്കപ്പുറം മൂന്ന് ആംബുലൻസ് സൗകര്യവും ഇവിടെ റെഡി ആയിരുന്നു.

 

date