Skip to main content

ഇന്ന് പ്രഭാത സദസ്സ് ഉൾപ്പെടെ അഞ്ച് പരിപാടികൾ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ മൂന്നാം ദിനമായ ഇന്ന് (നവംബർ 29) അഞ്ച് പരിപാടികൾ. ഒരു പ്രഭാത സദസ്സും നാല് മണ്ഡലങ്ങളിൽ നവകേരള സദസ്സും നടക്കും. രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിലാണ് പ്രഭാത സദസ്സ് നടക്കുക. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര എന്നീ മണ്ഡലങ്ങളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികൾ പ്രഭാത സദസ്സിൽ പങ്കെടുക്കും. ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും മുഖ്യമന്ത്രി കേൾക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്യും. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ശേഷം കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും.

date