Skip to main content

അറിയിപ്പുകൾ 

 

വാക്ക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക് (തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകർ ബിവിഎസ് സി ആന്റ് എഎച്ച് പാസ്സായവരും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 29ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

ക്യാമ്പ് സിറ്റിംഗ് 

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ സതീഷ്കുമാർ എ ജി (ജില്ലാ ജഡ്ജ്) ഡിസംബർ 15ന്  പാലക്കാട് ആർഡിഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണ്.

കംമ്പ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നു.

ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദിവസവേതനാടിസ്ഥാനത്തിൽ കംമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം നടത്തുന്നു. നവംബർ 30ന്  രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാവേണ്ടതാണ്. യോഗ്യത : ഏതെങ്കിലും ബിരുദവും പിജിഡിസിഎയും/ബിഎസ് സി കംമ്പ്യൂട്ടർ സയൻസ്/ തത്തുല്യ യോഗ്യത. പങ്കെടുക്കുന്നവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും കൊണ്ടുവരേണ്ടതാണ്. ഫോൺ നമ്പർ: 0495-2963244, 8547005025 

കുടിവെള്ളവിതരണം മുടങ്ങും 

താമരശ്ശേരി കയ്യേലിക്കൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ മോട്ടോറിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നവംബർ 28 മുതൽ ഏഴ് ദിവസത്തേക്ക് പമ്പ് ഹൗസിൽ നിന്നും കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ് 

പാലക്കാട് ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പളം : 45600-95600 രൂപ. പ്രായം : 2023 ജനുവരി ഒന്നിന്  40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്.

ലോഗോ ക്ഷണിക്കുന്നു 

വിനോദസഞ്ചാരവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ടൂറിസം സേവനങ്ങളും വികസനവും പ്രമോഷനും ഉൾപ്പെടുന്ന സുസ്ഥിരവും
ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള സമഗ്രമായ ദൗത്യമാണ് സ്വദേശ് ദർശൻ പദ്ധതി. സ്വദേശ് ദർശൻ 2.0 സ്കീമിന് കീഴിൽ വികസനത്തിനായി 19 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 34 സ്ഥലങ്ങൾക്കൊപ്പം കോഴിക്കോട്ടെ ബേപ്പൂർ നിയോജക മണ്ഡലത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ആയതിന്റെ ഭാഗമായി ബേപ്പൂർ ഡെസ്റ്റിനേഷന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു . ഓൺലൈൻ മുഖാന്തിരം ആണ് സൃഷ്ടികൾ സ്വീകരിക്കുക . തിരഞ്ഞെടുത്ത ലോഗോയ്ക്ക് നൽകുന്നതാണ്.സൃഷ്ടികൾ info@dtpckozhikode.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് നവംബർ 29 രാവിലെ 10 മണി മുതൽ ഡിസംബർ ആറ് വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പിഡിഎഫ്  വെക്റ്റർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. ഫോൺ : 0495-2720012 

സ്റ്റാഫ് നഴ്സ് നിയമനം 

ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് 760  രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

date