Skip to main content

'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന് തുടക്കം

 

വനിതാ-ശിശുവികസന വകുപ്പിന്റെയും മിഷൻ ശക്തി ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന രണ്ടാഴ്ചത്തെ ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സന്ദേശറാലിയുടെ ഫ്ളാഗ്ഓഫും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. റാലി ചേവായൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം കോളേജിൽ സമാപിച്ചു.

"മെൻ ജോയിന്റ് ദി ഫൈറ്റ് എഗെയിൻസ്റ്റ്  വയലൻസ് ടുവേർഡ്സ് വുമൺ" എന്ന ഈ വർഷത്തെ വേൾഡ് ക്യാമ്പയിൻ ക്യാപ്ഷൻ മുൻ നിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, ഗാർഹീകപീഡനം, ലിംഗ വിവേചനം സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങൾ തുടങ്ങിയവ സമൂഹത്തിൽ നിന്നും ഇല്ലാതാക്കുകയാണ് ഡിസംബർ 10 വരെയുള്ള ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ്,  സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്‌സ് തീം ഡാൻസ്, ഹാൻഡ് പ്രിന്റ്, കീ നോട്ട്  ബോർഡ് ഫിക്സിംഗ് എന്നീ പരിപാടികളും സംഘടിപ്പിച്ചു. 

റാലിയിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനമൈത്രി ബീറ്റ് ഓഫീസർമാർ, സ്കൂൾ കൗൺസിലേഴ്‌സ്, എൻസിസി കേഡറ്റ്സ് (ജെഡിടി ഇസ്ലാമിക്‌ ഹയർ സ്കൂൾ വെള്ളിമാടുകുന്ന്) എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് സത്യപ്രതിജ്ഞ ചൊല്ലലിക്കൊടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീന ബീഗം, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിൻസി,  ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജിയുമായ എം പി ഷൈജൽ, കോഴിക്കോട് എസിപി ഉമേഷ്‌ എന്നിവർ സംസാരിച്ചു.

date