Skip to main content

മാലിന്യ മുക്തം നവകേരളം: ജില്ലയിലെ പാതയോരങ്ങൾ ശുചിത്വ പൂർണമാക്കണം 

 

കോഴിക്കോടിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാതയോരങ്ങളും മാലിന്യ അവശിഷ്ടങ്ങൾ ഇല്ലാതെ ശുചിത്വ പൂർണമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു. റോഡരികുകളിൽ ഉള്ള കെട്ടിടാവശിഷ്ടങ്ങൾ, പഴയ വാഹനങ്ങൾ, വിറകുകൾ, പൊട്ടിയ ഇലക്ട്രിക് പോസ്റ്റുകൾ തുടങ്ങിയവയെല്ലാം രണ്ടാഴ്ചക്കകം നീക്കംചെയ്യാൻ ബന്ധപ്പെട്ട സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

date