Skip to main content

ലോക ഭിന്നശേഷി ദിനാഘോഷം: കലാമത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യണം

2023 ലെ ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബഡ്‌സ് സ്‌കൂൾ/ബിആർസി/സ്‌പെഷ്യൽ സ്‌കൂൾ, വിവിധ ഭിന്നശേഷി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് കലാമത്സരങ്ങൾ ഡിസംബർ മൂന്നിന് കണ്ണൂർ ഗവ. മുനിസിപ്പൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തുന്നു. മത്സരാർഥികളുടെ രജിസ്‌ട്രേഷൻ നവംബർ 30 വൈകീട്ട് അഞ്ച് മണി വരെയാണ്. മത്സരയിനങ്ങളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനായി സ്‌പെഷ്യൽ സ്‌കൂളുകൾ, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ എന്നിവർ കണ്ണൂർ സിവിൽസ്റ്റേഷൻ എഫ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന  ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി നേരിട്ടോ അല്ലെങ്കിൽ pwddayknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ പേര്, പങ്കെടുക്കുന്ന മത്സരയിനം, ഫോൺ നമ്പർ എന്നിവ സഹിതം വിശദ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

date