Skip to main content
ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും സംയുക്തമായി നടത്തുന്ന കണ്ണൂർ വിവരസഞ്ചയികയുടെ ബ്രോഷർ പ്രകാശനം ചെയ്യുന്നു

വിവരസഞ്ചയിക ബ്രോഷർ പ്രകാശനം ചെയ്തു

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന
കണ്ണൂർ വിവരസഞ്ചയികയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ജില്ലയിലെ 47 തദ്ദേശസ്ഥാപനങ്ങളിലാണ് വിവര സഞ്ചയിക മുഖേന സമഗ്ര വിവരശേഖരണം നടത്തുന്നത്. ബാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മറ്റു ഏജൻസികൾ വഴിയും നടത്തും. ഡിസംബർ ഒന്നിന് സർവ്വേ ആരംഭിക്കും. ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് ലക്ഷ്യം. നിലവിൽ 36 പഞ്ചായത്തുകളിൽ പഞ്ചായത്ത് തല പരിശീലനം പൂർത്തിയാക്കി. വികസന പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ ഡാറ്റാബേസ് ആണ് തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ കെ കെ രത്‌നകുമാരി, ടി സരള, ഇ വിജയൻ മാസ്റ്റർ, കെ താഹിറ, ഡെപ്യുട്ടി ഡി പി ഒ പി വി അനിൽ തുടങ്ങിയവർ പങ്കെടുത്തു

date