Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം തടസ്സപ്പെടും

ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ ഡിസംബർ അഞ്ചിന് രാത്രി 12 മണി വരെ ഗതാഗതം  പൂർണ്ണമായും തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കോർപ്പറേഷന്റെ 2023-  24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ നടപ്പ് അധ്യയന വർഷത്തെ വിദ്യാർഥികളിൽ നിന്ന് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഐ ടി ഐ, പോളിടെക്നിക്, ഡിഗ്രി, പിജി, എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാർ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, രണ്ടു ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630149.

അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി കോം ബിരുദവും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണി. ഫോൺ - 0495-2260944.

ക്വട്ടേഷൻ ക്ഷണിച്ചു

കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള കോഴിക്കോട് തുറമുഖ ഓഫീസിലേക്ക് നിലവാരമുള്ള എ3 ഫോട്ടോ കോപ്പിയർ മെഷീൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. റേഷനുകൾ മുദ്ര വെച്ച കവറിൽ പോർട്ട് ഓഫീസർ കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ലഭ്യമാക്കണം. കവറിന് പുറത്ത്  ക്വട്ടേഷൻ നമ്പർ സി1- 4214/2023 ബേപ്പൂർ തുറമുഖ ഓഫീസിലേക്ക് ഫോട്ടോ കോപ്പിയർ മെഷീൻ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0495-2414863.

 ടെണ്ടറുകൾ ക്ഷണിച്ചു

 ഗവ.ജി വി എച്ച് എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിലെ ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ ലാബിലേക്ക്  ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡർ അടക്കം ചെയ്തിരിക്കുന്ന കവറിനു പുറത്ത് ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്സ് എന്നും ലാബിലേക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം എന്നും രേഖപ്പെടുത്തേണ്ടതാണ്. അടങ്കൽ തുക : ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 11 ന്  ഉച്ചക്ക് രണ്ട് മണി. ലഭിക്കുന്ന  ടെൻഡറുകൾ ഡിസംബർ 12 ന്  രാവിലെ 10 മണിക്ക് തുറക്കുന്നതാണ്. 

ഗതാഗതം നിയന്ത്രിക്കും 

കോഴിക്കോട് എരഞ്ഞിമാവ് റോഡിൽ നവംബർ 29ന്  ബി എം ആൻഡ്  ബി സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതു വരെ ഈ റോഡിലൂടേയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം 

2023 ഡിസംബർ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

മസൂർ പരിപ്പ് സ്റ്റോക്ക് വിവരങ്ങൾ പോർട്ടലിൽ വെളിപ്പെടുത്തണം

 കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച  സ്റ്റോക്ക് മോണിറ്ററിംഗ്  പോർട്ടലിൽ (http: //fcainfloweb.nic.in/psp/) എല്ലാ മൊത്ത ചില്ലറ വ്യാപാരികളും ബിഗ് ചെയിൻ റീട്ടെയിലർമാരും അവരവരുടെ സ്ഥാപനങ്ങളിലെ മസൂർ പരിപ്പ് സ്റ്റോക്കിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയും എല്ലാ വെള്ളിയാഴ്ചയും അവ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ 1955 ലെ അവശ്യ സാധന നിയമം വകുപ്പ് പ്രകാരം നിയമ നടപടി സ്വീകരിക്കും.

date