Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകി 

 

ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2023- 24 വർഷത്തെ പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് യോഗാധ്യക്ഷ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. 2024 - 25 വർഷത്തെ പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട സംയുക്ത/സംയോജന പദ്ധതികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date