Skip to main content

മത്സ്യത്തൊഴിലാളികളുടെ വീടുകൾ  വനിതാ കമ്മിഷൻ സന്ദർശിക്കും

തീരദേശ ക്യാമ്പിന്റെ ഭാഗമായി ബുധനാഴ്ച (നവംബർ 29 ) പകൽ രണ്ട് മണിക്ക് മുഴപ്പിലങ്ങാട് മത്സ്യത്തൊഴിലാളികളുടെ വീടുകൾ വനിതാ കമ്മിഷൻ സന്ദർശിക്കും. തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി മൂന്ന് മണിക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന ഏകോപന യോഗം മുഴപ്പിലങ്ങാട് കമ്മ്യൂണിറ്റി ഹാളിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിത അധ്യക്ഷത വഹിക്കും.

date