Skip to main content

നവകേരള സദസ്: ഏറ്റുമാനൂരിൽ ടൂറിസം കോൺക്ലേവ് ഇന്ന് (നവംബർ 29)

കോട്ടയം: നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം കോൺക്ലേവ് ഇന്ന് ( നവംബർ 29)നടക്കും.ടൂറിസം പ്രകൃതിക്ക് വേണ്ടി നല്ല നാളേക്കു വേണ്ടി എന്ന വിഷയത്തിൽ കുമരകം കെ.ടി.ഡി.സി വാട്ടർ സ്‌കേപ്പ് ഹാളിൽ ഉച്ചയ്ക്ക്  രണ്ടിനാണ് കോൺക്ലേവ്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ  ഡോ.മനോജ്  കുമാർ ഉദ്ഘാടനം നിർവഹിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും .
ഉത്തരവാദിത്വ മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ  കെ.രൂപേഷ്  കുമാർ  മോഡറേറ്ററാവും.വിനോദ സഞ്ചാര മേഖലയിലെ സേവന വൈദഗ്ദ്ധ്യം എന്ന  വിഷയത്തിൽ കോൺകോർഡ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജർ വിനോദ് തോമസും വിനോദ സഞ്ചാര മേഖലയിലെ തൊഴിൽ അവസരങ്ങൾ എന്ന വിഷയത്തിൽ  കളമശ്ശേരി ഫുഡ് ക്രാഫ്റ്റ്  ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്.ഗിരീഷും വിഷയാവതരണം നടത്തും.
ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രവർത്തനവും സ്വാധീനവും എന്ന വിഷയത്തിൽ  ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജ് കുമരകത്തെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ്. അനിത വിഷയാവതരണം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ എന്നിവർ പങ്കെടുക്കും.

 

date