Skip to main content

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഇന്ന്

കോട്ടയം: കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ ഇന്ന് (നവംബർ 29) രാവിലെ 11 മുതൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും. 18 നും 40 നും മദ്ധ്യേയുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0471 2308630

 

 

date