Skip to main content

ദുരിതാശ്വാസ നിധി: മട്ടന്നൂര്‍ നഗരസഭയില്‍  ആലോചനാ യോഗം ചേര്‍ന്നു

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയില്‍ ധനസമാഹരണ ആലോചനാ യോഗം ചേര്‍ന്നു. നവകേരളം സൃഷ്ടിക്കുന്നതിനായി എല്ലാവരും കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു പറഞ്ഞു. ഇതിനായി സ്ഥാപനങ്ങളും വ്യക്തികളും കഴിവിന്റെ പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അവര്‍ പറഞ്ഞു.
    കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നഗരസഭാപരിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കഴിയണമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ പറഞ്ഞു. 
    യോഗത്തില്‍ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

date